27-cong-pdm-west
രാഹുൽഗാന്ധിയുടെ വയനാട്ടിലുള്ളഎംപി ഓഫീസ് തല്ലിതകർത്ത എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ നടപടിയിൽ കോൺഗ്രസ് പന്തളംവെസ്റ്റ് മണ്ഡലംകമ്മിറ്റി നയത്തിയ പ്രതിഷേധപ്രകടനം

പന്തളം: രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് തല്ലിത്തകർത്ത എസ്.എഫ്‌.ഐ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും നടത്തി. മണ്ഡലംപ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. റഹിം റാവുത്തർ, ടി.ഗോപാലൻ, വി.എം.അലക്‌സാണ്ടർ,ജി.അനിൽകുമാർ,കെ.എൻ. രാജൻ, സോളമൻ വരവ്കാലായിൽ, പി.പി.ജോൺ, കോശി കെ.മാത്യു, രാജൂപട്ടതാനം, വിജയകുമാർ തോന്നലൂർ,റോയി, ജോജി,ജോസ് പുതിയവീട്ടിൽ, കുഞ്ഞുമോൻ, കുട്ടൻ,അനിൽ എന്നിവർ പ്രസംഗിച്ചു.