 
പത്തനംതിട്ട : ഓമല്ലൂർ ശബരിഗിരി സഹകരണ സംഘവും കേരള സംസ്ഥാന കശുമാവ് വികസന ഏജൻസിയും സംയുക്തമായി നൽകിയ സൗജന്യ കശുമാവ് തൈ വിതരണം ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ശബരിഗിരി സഹകരണ സംഘം പ്രസിഡന്റ് ഏ.ജി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കശുമാവ് വികസന ഏജൻസി ജില്ലാ ഓഫീസർ ജി.സുഭാഷ് സംസാരിച്ചു.