ryf

അടൂർ: അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ.എസ്.ശിവകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനീഷ് തുരുത്തിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. പി.ജി പ്രസന്നകുമാർ, പൊടിമോൻ കെ. മാത്യു, ഷാജി മുല്ലയ്ക്കൽ, ബി.ശ്രീപ്രകാശ്, രാജി ദിനേശ്, ജോയി ജോൺ, സന്തോഷ് എന്നിവർ സംസാരിച്ചു.