പത്തനംതിട്ട : കേരള മദ്യവർജന ബോധവൽക്കരണ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബേബിക്കുട്ടി ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാമുവൽ പ്രക്കാനം, ജനറൽ സെക്രട്ടറി നാസർ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.