പത്തനംതിട്ട: ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിനെതിരെ പ്രതിപക്ഷ സംഘടനകൾ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഗാന്ധിസ്‌ക്വയറിൽ എൽ.ഡി.എഫ് പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൺവീനർ കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് എം.മുഹമ്മദ് സാലി അദ്ധ്യക്ഷതവഹിച്ചു. അമൃതം ഗോകുലൻ, സുമേഷ് ഐശ്വര്യ, വറുഗീസ് മുളക്കൻ, സത്യൻ കണ്ണങ്കര, ബീനാ ഷെരീഫ്, പി.കെ.അനീഷ്, എ.എച്ച്.എം ഹനീഫ, പി.വി.അശോക് കുമാർ, അൻസാരി കുമ്പഴ' തുടങ്ങിയവർ പ്രസംഗിച്ചു.