27-lahari-photo
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന, എഐഡിവൈഒ, എഐഡിഎസ്ഒ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ നടത്തിയലഹരിവിരുദ്ധ സന്ദേശയാത്ര

പത്തനംതിട്ട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മദ്യവിരുദ്ധ ജനകീയ സമരസമിതി, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന, എ.ഐ.ഡി.വൈ.ഒ, എ.ഐ.ഡി.എസ്.ഒ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയും ഗാന്ധിസ്‌ക്വയറിൽ ലഹരിവിരുദ്ധ സംഗമവും നടത്തി.
പൗരസമിതി ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി എസ്.രാധാമണി ആമുഖപ്രഭാഷണവും മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് ജോർജ്ജ് മാത്യു കൊടുമൺ മുഖ്യപ്രഭാഷണവും നടത്തി. സാധുജന വിമോചന സംയുക്ത വേദി ജനറൽ സെക്രട്ടറി ബേബി ചെരിപ്പിട്ടകാവ്, ശരണ്യാരാജ്, മിഥുൻ.എം എന്നിവർ പ്രസംഗിച്ചു.