chn
ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള അനുമോദനവും വിരമിച്ചവർക്ക് യാത്രയയപ്പ് സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചെന്നീർക്കര : ഗ്രാമപഞ്ചായത്തിൽ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് അനുമോദനവും ആരോഗ്യ പ്രവർത്തകർക്ക് യാത്രയയപ്പും നൽകി. പത്ത് വർഷക്കാലയളവിൽ മൂന്ന് തവണ ആർദ്ര കേരള പുരസ്‌കാരങ്ങളും കായകല്പ അവാർഡ്, കാഷ് അവാർഡ്, ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരം എന്നിവയും ഈ ആരോഗ്യ കേന്ദ്രത്തിന് ലഭിക്കുകയുണ്ടായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് യോഗം ഉദ്ഘാടനംചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.
ഡോക്ടർ ജിനു ജി തോമസ്, ഡോ.പാർവ്വതി ജി.നായർ, ഡോ.നിഷ എൽ.ആർ (ആയൂർവേദം), ജോളി തോമസ് (എൽ.എച്ച്.എസ്), ശ്യാമള ടി.കെ.(ജെ.പി. എച്ച്.എൻ.), മുഹമ്മദ് ഷാജി (ജെ.എച്ച്.ഐ.) എന്നിവർക്ക് യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാമചന്ദ്രൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ റൂബി ജോൺ, കെ.ആർ.ശ്രീകുമാർ, ബിന്ദു ടി. ചാക്കോ, ലീല കേശവൻ, അന്നമ്മ ജിജി, മധു എം.ആർ, മഞ്ജുഷ, അസി.സെക്രട്ടറി എസ്.വിശ്വരാജൻ എന്നിവർ പ്രസംഗിച്ചു.