കൊടുമൺ: പ്ളസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചന്ദനപ്പള്ളി സ്‌നേഹസ്പർശം പരിപാടിയുടെ ഭാഗമായി അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. സ്‌നേഹലയം അസിസ്റ്റന്റ് ഡയറക്ടർ തോമസ് മാത്യു മുഖ്യാതിഥിയായിരുന്നു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു.