 
തിരുവല്ല: നേടിയ അറിവുകൾ നാടിന്റെ നന്മയ്ക്കു വിനിയോഗിക്കുന്നവരാണ് നല്ല പൗരൻമാരെന്ന് രാജ്യസഭാ മുൻഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് ജേതാവ് രവീൺ കെ.മനോഹരനെയും എസ്.എസ്എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് രവീൺ കെ.മനോഹരനെ പ്രൊഫ.പി.ജെ കുര്യൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ആന്റോ ആന്റണി എം.പി മൊമെന്റോ സമ്മാനിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.ഡോ.രമേശ് ഇളമൺ ക്ലാസ് നയിച്ചു. ആർ.ജയകുമാർ, സാം ഈപ്പൻ,പി.ആർ.പ്രസീന,ക്രിസ്റ്റഫർ ഫിലിപ്പ്,റോയി വർഗീസ്, മിനിമോൾ ജോസ്, ചന്ദ്രൻ പിള്ള,കെ.ആർ ഭാസി,ചന്ദ്രദാസ്,എം.പി.പത്മനാഭൻ, സുധാകരൻ എന്നിവർ പ്രസംഗിച്ചു.