 
തിരുവല്ല : അടൂർ ഏകമകന്റെ അവഗണനയെ തുടർന്ന് രോഗ ദുരിതങ്ങളിലും പട്ടിണിയിലുമായ തിരുവല്ല ആലംതുരുത്തി തുരുത്തിക്കാട് വീട്ടിൽ രാജേഷി(65)നെ തിരുവല്ല ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻനായരുടെ നിർദ്ദേശത്തെ തുടർന്ന് അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു.
വിവാഹശേഷം മകൻ ലാൽ രാജ് (രാഹുൽ) ഭാര്യാസമേതം തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ മാതാപിതാക്കൾ തനിച്ചായി. വാർദ്ധക്യസഹജമായ രോഗങ്ങൾ തുടങ്ങിയതോടെ കൂലി വേലക്കാരനായിരുന്ന രാജേഷിന് നിത്യവൃത്തിക്ക് വകയില്ലാതായി. പട്ടിണിയും അവഗണനയും നിമിത്തം ഭാര്യ മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥയിലുമായി. പൊതുപ്രവർത്തകരും സാമൂഹ്യനീതി വകുപ്പും ഇടപെട്ട് ഇവരെ സീതത്തോട്ടിലെ മരിയൻ അഗതിമന്ദിരത്തിലാക്കിയതോടെ രാജേഷ് ഒറ്റപ്പെട്ടു. സേവാഭാരതി പ്രവർത്തകരാണ് രാജേഷിനെ അടൂരിലെ മഹാത്മജനസേവന കേന്ദ്രത്തിൽ എത്തിച്ചത്. അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് ചികിത്സ ലഭ്യമാക്കിയെന്ന് മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.