കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം 3190-ാം നമ്പർ പൂവത്തൂർ ശാഖ വാർഷിക പൊതുയോഗം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ദേവരാജൻ, പ്രസിഡന്റ് ഗോപിക്കുട്ടൻ, വൈസ് പ്രസിഡന്റ് സുരേഷ് ടി.വി., യൂണിയൻ കൗൺസിലർമാരായ രാജൻ കുഴിക്കാലാ, സുഗതൻ പൂവത്തൂർ എന്നിവർ സംസാരിച്ചു.