കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം 3225 -ാം ശ്രീനാരായണ വനിതാസംഘം പൂവത്തൂരിന്റെ 18-ാമത് വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും വനിതാസംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ കലോത്സവത്തിൽ വിജയികളായവരെ അനുമോദിച്ചു. ഭാരവാഹികളായി ലേഖാ ഗോപിതൻ (പ്രസിഡന്റ്) , സുശീല വിജയൻ (വൈസ് പ്രസിഡന്റ്), കുമാരി ദേവരാജൻ (സെക്രട്ടറി), ലേഖാ സജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.