 
തിരുവല്ല: തമിഴ്നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി കോച്ചിംഗ് സെന്ററായ തിരുവല്ല പൈതൃക് സ്കൂൾ ഒഫ് യോഗ കേന്ദ്രത്തിൽ യോഗ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുതിർന്ന യോഗാചാര്യൻ നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവല്ല മാർത്തോമാ കോളേജ് ഫിസിക്കൽ എജുക്കേഷൻ അസോ.പ്രൊഫ. ഡോ.നിജി മനോജ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പൈതൃക് സ്കൂൾ ഒഫ് യോഗ ഡയറക്ടർ സുധീഷ്കുമാർ.എൻ, സനൽ ജി.പണിക്കർ, ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു.