ad-suresh
ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: വരട്ടാറിലെ മണൽ കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം പ്രാവിൻകൂട് കവലയിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.അഴിമതിയുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തെ കൊള്ളയടിച്ചവർ പുനരുജ്ജീവനത്തിന്റെ മറവിൽ വരട്ടാറിലെ കോടിക്കണക്കിന് മൂല്യമുള്ള മണൽ കൊള്ള നടത്തുകയാണ്. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ജില്ലാ സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, ഡോ.ഗീതാ, ജില്ലാ കമ്മിറ്റി അംഗം പ്രസന്നകുമാർ കുറ്റൂർ, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, എസ്.വി പ്രസാദ്, ടി. ഗോപി, മനു കൃഷ്ണൻ, പി.ബി അഭിലാഷ്, അജി.ആർ നായർ എന്നിവർ പ്രസംഗിച്ചു.