 
ചിറ്റാർ: കെ.എസ്.കെ.ടി.യു ചിറ്റാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക ക്ഷേമ പെൻഷൻകാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും സംഗമം നടത്തി. വയ്യാറ്റുപുഴ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം അഡ്വ: കെ യു ജനീഷ്കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചിറ്റാർ മേഖല പ്രസിഡന്റ് മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എം.എസ് രാജേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പി ആർ.തങ്കപ്പൻ, പി.കെ റോയി, ടി.കെ സജി, എം.പി രാജപ്പൻ, എം.എ ലത്തീഫ്, ആർ.സജികുമാർ, പി.കെ കമലാസനൻ, അമ്പിളി ഷാജി, ആദർശ വർമ്മ, നിഷ അഭിലാഷ് എന്നിവർ സംസാരിച്ചു.