റാന്നി: എസ്.എൻ. ഡി.പി യോഗം പെരുനാട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ 168 - ാമത് ശ്രീനാരായണ ജന്മദിനാഘോഷം പെരുനാട് പഞ്ചായത്തിലെ 79 കക്കാട്, 420 മാടമൺ, 831 പെരുനാട്, 3251 കണ്ണന്നുമൺ, 3570 വയറൻമരുതി, 3571 പെരുനാട് ടൗൺ, 6073 മുക്കം, 6447 ളാഹ എന്നീ ശാഖകളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സെപ്തംബർ 10ന് പെരുനാട് ശ്രീനാരായണ നഗറിൽ (ശബരിമല ഇടത്താവളം) നടത്താൻ തീരുമാനിച്ചു. സംയുക്ത സമിതി പ്രസിഡന്റ്‌ പ്രമോദ് വാഴാംകുഴിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ്‌ സോമരാജൻ അരയ്ക്കനാലിൽ, ശാഖാ പ്രസിഡന്റുമാരായ വി. കെ. വാസുദേവൻ, വി.പ്രസാദ്, സുരേഷ് തൊണ്ടിക്കയം, എം.കെ.ബാലൻ, എം.ജി. പ്രസാദ്, ജി. ആർ. മധു, സെക്രട്ടറി എ.എൻ. വിദ്യാധരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ദീപു , കൗൺസിലർ രാജു വാഴവിളയിൽ എന്നിവർ പ്രസംഗിച്ചു.