പള്ളിക്കൽ : വിളക്കിത്തല നായർ സമാജം 60ാം ഇളംപള്ളിൽ ശാഖയുടെ വാർഷിക പൊതുയോഗവും പഠനോപകരണ വിതരണവും എസ്. എസ്.എൽ.സി,പ്ളസ്ടൂ ഉന്നതവിജയികളെ അനുമോദിക്കൽ ചടങ്ങും നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ പന്തളം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. ഗംഗാധരൻ അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി പി. രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം മുരളി പള്ളിക്കൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി. കെ. ഗോപാലകൃഷ്ണൻ, എം. ആർ. പ്രസന്നൻ, മിഥുൻ മുരളി, ആര്യാ സന്തോഷ്, എ. അശ്വതി, ലീജ എന്നിവർ പ്രസംഗിച്ചു.