ഏഴംകുളം: മാരക രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന രോഗികളുടെ കൂട്ടായ്മ കെ.എസ്.കെ.ടി.യു ഏഴംകുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ചികിത്സാസഹായ പദ്ധതികൾ വഴി രോഗികൾക്ക് സഹായം ലഭ്യമാക്കുവാനും തുടർ ചികിൽസയ്ക്ക് സഹായം ഒരുക്കുകയുമായണ് ലക്ഷ്യം. നാലാം വാർഡിലെ പനവിള യൂത്ത് സെന്ററിൽ സംഘടിപ്പിച്ച കൂട്ടായ്മ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എ.എൻ സലീം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.ആർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. എസ്.സിബോസ്, വിജു രാധാകൃഷ്ണൻ , പി.ആർ സുരേഷ്, ഷൈജ ഓമനക്കുട്ടൻ, ബാലകൃഷ്ണൻ നായർ, സുരേഷ് പി, നിസ സലീം, ഇ.എ റഹീം,രാജശേഖരനായർ , അജിത സുധാകരൻ എന്നിവർ സംസാരിച്ചു. കാൻസർ,കിഡ്നി,ഹാർട്ട്, ലിവർ,ന്യൂറോ, അസ്ഥിസംബന്ധമായ രോഗങ്ങൾ ബാധിച്ച നിരവധി പേർ വിവിധ വാർഡുകളിൽ ഉണ്ട്. ഇവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി നൽകുക എന്നതോടൊപ്പം തുടർ ചികിൽസയ്ക്ക് സഹായം ഒരുക്കുവാനും കൂട്ടായ്മ കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. പങ്കെടുക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ചികിൽസ സഹായ പദ്ധതികളുടെ ഫോറം സൗജന്യമായി വിതരണം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലും കൂട്ടായ്മ സംഘടിപ്പിക്കും.