മല്ലപ്പള്ളി : കഴുത്തു വേദനയെത്തുടർന്ന് ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചിട്ടും ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ചികിത്സകിട്ടാതെ 27.05.2022 ൽ മരിച്ച കരിയംപ്ലാവ് സ്വദേശിനിയും റാന്നി സെന്റ് തോമസ് കോളേജിലെ ഇക്കണോമിക്സ് വിദ്യാർത്ഥിയുമായിരുന്ന ദളിത് പെൺകുട്ടി സാനിമോൾ വി.എസിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ദളിത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമത് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. ഓലികുളങ്ങര സുരേന്ദ്രൻ ,പി.കെ സക്കീർ ഹുസൈൻ,അൻസാരി മന്ദിരം,സജീർ പേഴുംപാറ,അസീസ് ചുങ്കപ്പാറ,തോമസ് മാത്യു പൂത്തോട്ട്, ഷാൻ പുള്ളോലിൽ,സജാദ് ഖാൻ ,ശിവരാജൻ ഏനാത്ത്,പോൾ എം.പീറ്റർ ,കെ.മനോജ്,കെ കെ.കൊച്ചുരാമൻ എന്നിവർ സംസാരിച്ചു.