 
തിരുവല്ല: കവിയൂർ പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ആദ്യ വിളവെടുപ്പ് നടത്തി. കവിയൂർ കൃഷിഭവന്റ അഭ്യമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. പയർ, പാവൽ, വെണ്ട, വെള്ളരി, പടവലം, വഴുതന എന്നിവയാണ് കൃഷി ചെയ്തത്. ആദ്യ ഗ്രൂപ്പ് ഒരേക്കറിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ കുര്യൻ, കൃഷി ഓഫീസർ സന്ദീപ് പി.കുമാർ, ഗ്രൂപ്പ് അംഗങ്ങൾ, ആത്മ അസി.ടെക്നോളജി മാനേജർ അഖിൽ എന്നിവർ പങ്കെടുത്തു.