iti

പത്തനംതിട്ട : ജില്ലയിലെ സ്വകാര്യ ഐ.ടി.ഐകളിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ചു. ജില്ലയിൽ 17 സ്വകാര്യ ഐ.ടി.ഐകളാണ് എൻ.സി.വി.ടി അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്നത്. തൊഴിൽ സാദ്ധ്യതയുള്ള 15 ൽ പരം ട്രേഡുകളാണ് വിവിധ ഐ.ടി.ഐകളിലായി നിലവിലുള്ളത്. അപേക്ഷകരുടെ അഭിരുചിക്കനുസരിച്ചുള്ള ട്രേഡുകളിൽ അഡ്മിഷൻ ലഭിക്കാനായി ഏറ്റവും അടുത്തുള്ള സ്വകാര്യ ഐ.ടി.ഐ യുമായി ബന്ധപ്പെടണം. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് മൈനൊറിറ്റി സ്‌കോളർഷിപ്പും പട്ടികജാതി വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണ സീറ്റിൽ ഗവൺമെന്റ് സ്‌കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി പ്രൈവറ്റ് ഐ.ടി.ഐ മാനേജ്‌മെന്റ് അസോസിയേഷൻ ഹെൽപ്‌​ലൈനിൽ വിളിക്കണം. ഫോൺ : 9446438028.