 
തിരുവല്ല: അഗ്നിവീറുമാരെ സൃഷ്ടിച്ച് ഉദ്യോഗാർത്ഥികളുടെ യൗവനത്തെ കുരുതി കൊടുക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതിലൂടെ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമതിയംഗം പ്രൊഫ.പി ജെ കുര്യൻ പറഞ്ഞു. അഗ്നിവീർ പദ്ധതിക്കെതിരെ കോൺഗ്രസ് തിരുവല്ല ,മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. റെജി തോമസ്, കോശി പി.സക്കറിയ,ലാലു തോമസ്,എബി മേക്കരിങ്ങാട്ട്, പി.ജി.ദിലീപ് കുമാർ, പ്രസാദ് ജോർജ്, ഷാജി പറയത്തുകാട്ടിൽ,വി.റ്റി. പ്രസാദ്,റോജി കാട്ടശേരി, എൻ.എ.ജോസ്,ബിനു വി.ഈപ്പൻ,വിശാഖ് വെൺപാല,ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ,അഭിലാഷ് വെട്ടിക്കാടൻ, സജി എം.മാത്യു,റ്റി.പി.ഗിരീഷ് കുമാർ, മണിരാജ് പുന്നിലം, പി.എസ്.ലാലൻ, ശോഭ വിനു,ഈപ്പൻ കുര്യൻ,അലക്സ് കുത്തൂപ്പള്ളി, പി.തോമസ് വർഗീസ്,ശ്രീജിത്ത് മുത്തൂർ,ഗോപി പരുമല,ബിനുകുര്യൻ,രാജേഷ് മലയിൽ,രതീഷ് പാലിയിൽ,തോമസ് കോവൂർ, ജ്ഞാനമണി മോഹനൻ, സദാശിവൻപിള്ള,പ്രദീപ് കുമാർ കെ.ജി.ജയദേവൻ എന്നിവർ പ്രസംഗിച്ചു.