
കോന്നി: നിയോജക മണ്ഡലത്തിലെ പാറമടകളുടെ പ്രവർത്തനം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി അംഗം എബ്രഹാം വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.വി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ.വി.കെ, ജോർജ് മോഡി, ചെറിയാൻ കോശി, മാത്യു സി. ജോർജ്, രാജീസ് കൊട്ടാരം, സാംകുട്ടി പി.എസ്, ജിജു പി.ബി, ജോൺസൺ മൈലപ്ര, ബാബു കാവടശ്ശേരിൽ, റെജി തോമസ്, ബിജുമോൻ.കെ.ജെ, എബ്രഹാം ശമുവേൽ, അശോകൻ ചിറ്റാർ തുടങ്ങിയവർ പ്രസംഗിച്ചു.