 
തിരുവല്ല: പെരിങ്ങര പഞ്ചായത്ത് 4-ാം വാർഡിലെ അയ്യനാവേലി- ചക്കുളത്തുകാവ് റോഡിന്റെയും കയറ്റുതറപടി -തെക്കേച്ചിറ പടി റോഡിന്റെയും ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ.നായർ, ബ്ലോക്ക് മെമ്പർ സോമൻ താമരച്ചാലിൽ,മെമ്പർ എം.സി. ഷൈജു, പ്രമോദ് ഇളമൺ, സി.കെ. പൊന്നപ്പൻ, റ്റി. ആർ.രാമചന്ദ്രൻ നായർ, പ്രിൻസ് ചിറയിൽ, കെ.കെ.കുര്യൻ, ഫിലിപ്പോസ് പാടിയിൽ എന്നിവർ പങ്കെടുത്തു.നിയോജകമണ്ഡലം ആസ്തി വികസനഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് അയ്യനാവേലി ചക്കുളത്തുകാവ് റോഡ് നിർമ്മിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലെ 10 ലക്ഷം ചെലവഴിച്ചാണ് കയറ്റുതറപടി - തെക്കേച്ചിറ പടി റോഡ് ടാർ ചെയ്തത്.