 
തിരുവല്ല: ലോക ലഹരിവിരുദ്ധ ദിനത്തിൽ എ.ഐ.വൈ.എഫ് ടൗൺ മേഖലാ കമ്മിറ്റി ലഹരിവിരുദ്ധ പ്രചാരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. ടൗൺ മേഖല പ്രസിഡന്റ് ജോർജി മന്ത്രയിൽ അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുരേഷ് പി.ജി, അനിൽകുമാർ, ശ്രീവൽസ് തമ്പി,അനിത പ്രസാദ്, ലിജു വർഗീസ്, അർജുൻ എസ്,ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.