കൂടൽ : സി.പി.ഐ കൂടൽ മണ്ഡലം കമ്മിറ്റി ഒാഫീസ് ഉദ്ഘാടനം ജില്ലാ സെക്രട്ട​റി എ.പി. ജ​യൻ നിർ​വ​ഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ: കെ.എൻ.സത്യാനന്ദപ്പണിക്കർ അദ്ധ്യക്ഷനായിരുന്നു. ഗോപിനാഥൻ, എം.പി. മണിയമ്മ, കെ.രാജേഷ്, സി.കെ. അശോകൻ രാജൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.