
കീരുകുഴി : നോമ്പിഴി ഗവ.എൽ.പി സ്‌കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുട്ടികൾ സ്‌കൂളിന്റെ സമീപമുള്ള വീടുകളിലും കടകളിലും ഓട്ടോ സ്റ്റാൻഡിലും ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുന്ന ലഘുലേഖകൾ വിതരണം ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ, ചിത്രരചന, ക്വിസ്, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപകരായ ഡി.നീതു, രാജശ്രീ ആർ.കുറുപ്പ്, ശ്രീലക്ഷ്മി, സുമലത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.