പത്തനംതിട്ട: ജനങ്ങൾക്ക് ഇരുട്ടടിയായ വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്ന് ജനതാദൾ യുണൈറ്റഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് സുധീർ ജി.കൊല്ലാറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ.അനിൽ കുമാർ ചക്കിടെത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.കെ. ജഗൻ ബോസ്, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഷൈജു മാധവ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ അടൂർ മനോഹരൻ, പൊടിയൻ പള്ളിക്കൽ, മുഹമ്മദ്‌ മസുർ പഴക്കുളം, തുടങ്ങിയ മുതിർന്ന സോഷ്യലിസ്റ്റുകളെ ആദരിച്ചു.ഭാരവാഹികളായി ബിജു വിശ്വൻ (ജില്ലാ പ്രസിഡന്റ്‌), അശോക് കുമാർ എ, (ജനറൽ സെക്രട്ടറി), രജിഷ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.