പത്തനംതിട്ട : കരിങ്കൊടി പ്രതിഷേധങ്ങളെ പേടിയില്ലെന്ന് പറയുകയും മുഖ്യമന്ത്രിയെപ്പോലെ വൻ സുരക്ഷാ സന്നാഹത്തിന് നടുവിൽ നിന്ന് വീമ്പുമുഴക്കുകയും ചെയ്യുന്ന മന്ത്രി വീണാജോർജ് അധികാരത്തിന്റെ ഉന്മാദ ലഹരിയിൽ മതിമറന്നാണ് സംസാരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി വിലയിരുത്തി. സ്വന്തം ഓഫീസിൽ ക്രിമനലുകൾക്ക് താവളമൊരുക്കിയ ശേഷം അതിനെ മുൻകാല പ്രാബല്യത്തോടെ ന്യായീകരിക്കാൻ കഴിയുന്ന മന്ത്രി ജില്ലയ്ക്ക് അപമാനമായി മാറി. സ്വന്തം മുന്നണിയിലുള എം.എൽ.എമാർ വിളിച്ചാലും ഫോണെടുക്കാത്ത മന്ത്രി തുടർ ഭരണത്തിൽ അഭിരമിച്ച് നടക്കുകയാണ്. വാക്കുകൾ ഉപയോഗിക്കുമ്പോൾ അവതാരകയല്ല മന്ത്രിയാണെന്ന കാര്യം വീണാജോർജ് ഒാർക്കണമെന്ന് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു.