പന്തളം: പന്തളം നഗരസഭയിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ തയ്യാറാക്കാത്തതിൽ യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, ​ പന്തളം മഹേഷ് , സുനിതാവേണു,രത്‌നമണി സുരേന്ദ്രൻ എന്നിവർ പ്രതിഷേധിച്ചു.

2022-23 പദ്ധതിയിൽ കാർഷിക മേഖലയ്ക്ക് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ല. വലിയകോയിക്കൽ ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പണം വകയിരുത്തിയിട്ടില്ല. ജനറൽ മേഖലയിലും പട്ടികജാതി മേഖലയിലും വ്യക്തിഗത ആനുകൂല്യങ്ങൾ നൽകാൻ നിർദ്ദേശമില്ല, സ്റ്റേഡിയത്തിന്റെ വികസനത്തിന് തുക വകയിരുത്തിയിട്ടില്ല'. പദ്ധതി അഞ്ചു മാസങ്ങൾക്കു ശേഷമാണ്​ സമർപ്പിച്ചത് . ഇതിലൂടെ നാലുകോടി രൂപയോളം രൂപയുടെ പദ്ധതികളാണ് നഷ്ടപ്പെടുത്തിയതെന്ന് അവർ പറഞ്ഞു.