28-congress-kurampala

പന്തളം: ​രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തതി​ൽ പ്രതിഷേധിച്ച് കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും ന​ടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബി.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കിരൺ കുരമ്പാല, രാജേന്ദ്രപ്രസാദ്, അനിതാ ഉദയൻ , കെ.എൻ.രാജൻ, ജോർജ് തങ്കച്ചൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള , ജോണിക്കുട്ടി, ബിനു കുളങ്ങര , ശിവാനന്ദൻ, അനിയൻ കുടശ്ശനാട് , രാജശേഖരൻപി​ള്ള, എം.എസ്.രാജൻ, ജോർജ് , മിനി തുടങ്ങിയവർ സംസാരിച്ചു.