പത്തനംതിട്ട: സാംബവ മഹാസഭ കോഴഞ്ചേരി താലൂക്ക് യൂണിയൻ സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സജു ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ അർജുനൻ മുഖ്യപ്രഭാഷണം നടത്തി. ഗിരീഷ് തെയ്യാട്ട്, പി.എൻ .സുരേഷ്,സി.ആർ. സുരേന്ദ്രൻ, അനിൽ വി. കൈപ്പട്ടൂർ എന്നിവർ പ്രസംഗിച്ചു.