
പ്രമാടം : എസ്.എഫ്.ഐ പ്രവർത്തകരെ അക്രമിസംഘമായി ചിത്രീകരിക്കുവാനുള്ള കോൺഗ്രസിന്റെ ഗൂഢാലോചനയ്ക്കെതിരെ കോന്നി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സച്ചിൻ സജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗോകുൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കിരൺ, ജോയിന്റ് സെക്രട്ടറി അനന്ദു അനിൽ, വൈസ് പ്രസിഡന്റ് ലിബിൻ, അമൽ അജയൻ എന്നിവർ പ്രസംഗിച്ചു.