കോന്നി: എസ്.എൻ.ഡി.പി യോഗം 6171-ാം നമ്പർ ആർ. ശങ്കർ സ്മാരക കല്ലേലി സെന്റർ ശാഖയിലെ 5099-ാം നമ്പർ വനിതാ സംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി അദ്ധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, വനിതാ സംഘം യുണിറ്റ് പ്രസിഡന്റ് ഗീത ചന്ദ്രാംഗദൻ, സെക്രട്ടറി വിജി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗീതാകുമാരി ( പ്രസിഡന്റ് ) സുമംഗല വിജയൻ ( വൈസ് പ്രസിഡന്റ് ) ഷീല വിശ്വനാഥൻ ( സെക്രട്ടറി ) മായ, സരള, മോഹിനി ( യൂണിയൻ കമ്മിറ്റി അംഗങ്ങൾ ) സുലോചന, വിജി പ്രസാദ്, സീമ അജിത്ത്, ജിത മനോജ്, സുജാത, ലത രാജൻ, സരസമ്മ, ദിവ്യ, ശ്യാമള, മായ ( കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.