ഏഴംകുളം : സേവാഭാരതി ഏഴംകുളം പഞ്ചായത്തിന്റെ വാർഷിക പൊതുയോഗം ഏഴംകുളം ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. സേവാഭാരതി സംസ്ഥാന സെക്രട്ടറി ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രമോദ് കൃഷ്ണൻ താന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സെക്രട്ടറി എസ്.ദിലീപ് കുമാർ സ്വാഗതം പറയുകയും കഴിഞ്ഞ സംഘടന വർഷത്തെ സേവന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിക്കുകയും ചെയ്തു. വരവ് ചെലവ് കണക്ക് ട്രഷറർ ജെ.പി ഹരിപ്രകാശ് അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ : പ്രമോദ് കൃഷ്ണൻ താന്നിക്കൽ (പ്രസിഡന്റ്), ജി.വിക്രമൻ പിള്ള( വൈസ് പ്രസിഡന്റ് ), അനിതാകുമാരി.എസ് (വൈസ് പ്രസിഡന്റ് ),എസ്.ദിലീപ് കുമാർ (സെക്രട്ടറി ),വിഷ്ണു എസ്.കുറുപ്പ് (ജോയിന്റ് സെക്രട്ടറി), ലത ടി. (ജോയിന്റ് സെക്രട്ടറി), ജെ.പി ഹരിപ്രകാശ് ( ട്രഷറർ), മഹേഷ് മോഹൻ (ഐ. ടി. കോ- ഒാർഡിനേറ്റർ), എസ്. ശ്രീജിത്ത്, ജി ഗോപൻ, മിനു എസ്, ഇ.വേണു, സുജിത്ത് കുമാർ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).