
മല്ലപ്പള്ളി : ചാലാപ്പള്ളി ചെറിയകുന്നം എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും വായനവാരചരണ സമാപനവും സാഹിത്യകാരൻ എം.കെ.കുട്ടപ്പൻ നിർവ്വഹിച്ചു. അദ്ധ്യാപിക മഞ്ജുമോൾ മുഖ്യപ്രഭാഷണവും കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനവും നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായുള്ള കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രഥമാദ്ധ്യാപകൻ സജീവ്.എസ് , എസ്.എം.സി ചെയർപേഴ്സൺ യമുന .ആർ, പി.ടി.എ പ്രസിഡന്റ് അനില.ടി.കെ, അദ്ധ്യാപിക രഞ്ജു എസ്. മേരി എന്നിവർ സംസാരിച്ചു.