മല്ലപ്പള്ളി : യാത്രാക്ലേശം പരിഹരിക്കാൻ കോമളത്ത് താത്കാലിക പാലം വേണമെന്ന ആവശ്യവുമായി ജനകിയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സത്യാഗ്രഹത്തിന്റെ ആദ്യ ഘട്ടം സമാപിച്ചു. സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് മോൻസൺ കുരുവിള അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശേരി, ജോർജ് മാമ്മൻ കൊണ്ടൂർ , അനിൽകുമാർ പിച്ചകപ്പള്ളിൽ, നാരായണൻ നായർ , ജൂലി കെ.വർഗിസ്, രശ്മിമോൾ , ടി.ടി.മനു, വിനിത് കുമാർ, പദ്മകുമാർ പള്ളത്ത്, ഫാ.ഷിജു തോമസ്, ജോസഫ് പോൾ, ജോർജ് ഈപ്പൻ , ജോർജ് വർഗിസ്, അഭിജിത്ത് പുല്ലാട്, അനിൽകുമാർ പാട്ടത്തിൽ മല്ലപ്പള്ളി സുമേഷ്, ടി. ഒ എ ബ്രഹാം, സജി ചാക്കോ , ലാലു തോമസ്, നാരായണൻ കുട്ടി, യു.എം.ജി പണിക്കർ, സി.നാരായണൻ എന്നിവർ പ്രസംഗിച്ചു.