sndp
എസ് .എൻ.ഡി.പി യോഗം 82 നമ്പര്‍ കോന്നി ശാഖയിലെ യൂത്ത് മുവ്മെന്റിന്റെയും ബാലജനയോഗത്തിന്റെയും പുനഃസംഘടനയും തെരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്‍റ് കെ.പത്മകുമാർ ഉത്ഘാടനം ചെയുന്നു

കോന്നി: എസ് .എൻ.ഡി.പി യോഗം 82 -ാംനമ്പർ കോന്നി ശാഖയിലെ യൂത്ത് മുവ്‌മെന്റിന്റെയും ബാലജനയോഗത്തിന്റെയും പുനഃസംഘടനയും ,തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ,യുണിയൻ കൗൺസിലർ കെ.എസ്. സുരേശൻ, ശാഖാ സെക്രട്ടറി എ.എൻ.അജയകുമാർ, വനിതാ സംഘം പ്രസിഡന്റ് ലാലിമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് യുണിറ്റ് ഭാരവാഹികളായി അഖിൽ ഷാജി (പ്രസിഡന്റ് ), അർജുൻ ( വൈസ് പ്രസിഡന്റ് ), ആർച്ച (സെക്രട്ടറി ), അനാമിക ( ജോയിന്റ് സെക്രട്ടറി ), പ്രജിത് അജയൻ , മുകേഷ് ദാസ്, അനുപമ ( യൂണിയൻ കമ്മിറ്റി അംഗങ്ങൾ ) ശബരി, നന്ദു, അനന്ദു, അക്ഷയ്, സിനോജ്, ആര്യ ( കമ്മിറ്റി അംഗങ്ങൾ ) എന്നിവരെയും, ബാലജനയോഗം ഭാരവാഹികളായി അഭിനവ് .എ ( ചെയർമാൻ ) ശ്രീയ ( കൺവീനർ ) അഭിനവ്, അനൻ സതീഷ്, അശ്വിൻ സജൻ, അഭിജിത്ത് .എസ്, അഭിരാമി, അമൃത സജു ( കമ്മിറ്റി അംഗങ്ങൾ ) എന്നിവരെയും തിരഞ്ഞെടുത്തു.