കടമ്പനാട് : കടമ്പനാട് വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുന്നതിനാൽ, വില്ലേജ് ഓഫീസിന്റെ പ്രവർത്തനം കടമ്പനാട് ബോയ്സ് സ്കൂളിന്റെ തെക്കുവശത്തുള്ള കേരള ട്യൂഷൻ സെന്ററിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. സ്മാർട്ട് വില്ലേജ് ഓഫീസായി മാറ്റുന്നതിന് മുന്നോടിയായി കെട്ടിടം പണി നടക്കുന്നതിനാലാണ് ഓഫീസ് മാറ്റിയത്. നിലവിലുള്ള കെട്ടിടം പൊളിക്കുന്നതിനുള്ള ലേലം ഇന്ന് നടക്കും.