കൊടുമൺ: കേരള വിശ്വകർമ്മ സഭ 424ാം നമ്പർ അങ്ങാടിക്കൽ ശാഖയുടെ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് കെ.കെ.ഹരി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുഗതൻ ആചാരി, ജയതിലകൻ , ശ്രീലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. എം.ജി സർവകലാശാലയിൽ നിന്ന് 9ാം റാങ്ക് നേടിയ 'ഐശ്വര്യാ രാജ്, സി.ഇ.ടി നേടിയ ശ്രീലക്ഷ്മി, എം.ബി.ബി.എസ് എഴുപതാം റാങ്ക് നേടിയ അജിത്കുമാർ എന്നിവരെ അനുമോദിച്ചു.