പത്തനംതിട്ട: എസ്. എൻ.ഡി, പി യോഗം 6350 ഞക്കുനിലം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യുണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യുണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എസ്. പവിത്രൻ ( പ്രസിഡന്റ് ) രാജി രജി ( വൈസ് പ്രസിഡന്റ് ) എൻ.രഘുനാഥൻ ( സെക്രട്ടറി ) എസ്. ഉമേഷ് ( യൂണിയൻ കമ്മിറ്റി അംഗം ) സന്തോഷ്, സുധീഷ്, സന്തോഷ്, ശശിധരൻ, ഷാജി, സുരേഷ്, സുധീർ ( കമ്മിറ്റി അംഗങ്ങൾ ) സുജാത , വിജയൻ, ബീന ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.