 
തിരുവല്ല: അമേരിക്കൻ ബോർഡ് ഒഫ് ഓറോഫേഷ്യൻ പെയ്ൻ പരീക്ഷയിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ദന്തരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രിസ്ലി തോമസ് മരത്തിനാൽ ഉന്നത വിജയത്തിലൂടെ ഡിപ്ലോമാറ്റ് സ്റ്റാറ്റസ് കരസ്ഥമാക്കി. അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പരിശീലനത്തോടൊപ്പമാണ് ഈ ബിരുദവും നേടിയിരിക്കുന്നത്. നേരത്തേ അമേരിക്കയിലെ തന്നെ റോസ്മാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫെലോഷിപ്പും മാസ്റ്റർ ഷിപ്പും നേടിയിരുന്നു. കേരളത്തിൽ ഈ അംഗീകാരം ലഭിച്ച, ഇപ്പോഴും ഈ വിഷയത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഏക ദന്തഡോക്ടറാണ് ഡോ. പ്രിസ്ലി.
കഴുത്തിലും മുഖത്തുമുണ്ടാകുന്ന മാറാവേദന, തോൾവേദന, തലവേദന, ടെമ്പറോമാൻഡിബ്യൂളർ ജോയിന്റ് ഡിസോർഡർ(ടി.എം.ജെ. ഡിസോർഡർ), കൂർക്കം വലി എന്നിവയ്ക്ക് അമേരിക്കയിൽ ലഭിക്കുന്ന നൂതന ചികിൽസാ രീതിയിലുള്ള പരിശീലനമാണ് ഡോ. പ്രിസ്ലി വിജയകരമായി പൂർത്തിയാക്കിയത്. ഈ രോഗങ്ങൾക്കെല്ലാമുള്ള ചികിൽസ ബിലീവേഴ്സ് ആശുപത്രിയിൽ ഡോ. പ്രിസ് ലിയുടെ നേതൃത്വത്തിൽ ലഭ്യമാണ്.