മല്ലപ്പള്ളി :വെണ്ണിക്കുളത്ത് വ്യാപാരികൾ തമ്മിലുണ്ടായ വാക്കേറ്റം വെട്ടിൽ കലാശിച്ചു. വെണ്ണിക്കുളം സെന്റ് ബഹനാൻ സ്കൂളിന് സമീപം ശാലോംബേക്കറി നടത്തുന്ന കായംകുളം സ്വദേശി കലൈ ശെൽവം (64 ,) മകൻ ജാക്കി (25) എന്നിവരെയാണ് വെട്ടി പ്പരിക്കേൽപ്പിച്ചത് സമീപത്തെ ചമയം ലേഡീസ് ഗിഫ്റ്റ് സെന്റർ , ഫുഡ് വെയർ ആന്റ് പച്ചക്കറി കട ഉടമ ചമയം ഷാജിക്കെതിരെ കേസെടുത്തു.. ശെൽവത്തിന്റെ കൈയ്ക്കും തലയ്ക്കുമാണ് വെട്ടേറ്റത്. ജാക്കിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഇവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കടക്ക് മുന്നിലെ വാഹന പാർക്കിങ്ങും,പച്ചക്കറിയുടെ പെട്ടി വെച്ചതുമായി ഉണ്ടായ തർക്കമാണ് വഴക്കിന് കാരണമായത്.