
പത്തനംതിട്ട: രാഹുൽ ഗാന്ധിയെ ഇ.ഡി അകാരണമായി ചോദ്യം ചെയ്യുന്നതിലും വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ അടിച്ചു തകർത്തതിലും കർഷക കോൺഗ്രസ്സ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. യോഗം കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ.സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ മലയാലപ്പുഴ വിശ്വംഭരൻ, സതീഷ് പഴകുളം, വി. എം.ചെറിയാൻ, ടി.എൻ.രാജശേഖരൻ പിള്ള, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജോസ് ഇല്ലിരിക്കൽ, ജോജി കഞ്ഞിക്കുഴി, ജോൺ വാലയിൽ, അജി അലക്സ്, ജനറൽ സെക്രട്ടറിമാരായ വല്ലാറ്റൂർ വാസുദേവൻ പിള്ള, നജീർ പന്തളം, എം.ആർ.ഗോപകുമാർ, കോൺഗ്രസ്സ് ബ്ളോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, ജോജി ഇടക്കുന്നിൽ, എന്നിവർ പ്രസംഗിച്ചു.