തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെയും തിരുവാർമംഗലം മഹാദേവക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ പത്മനാഭ ഭട്ടതിരിയുടെയും നിര്യാണത്തിൽ പരുമല തിരുവാർമംഗലം ക്ഷേത്ര ഉപദേശകസമിതി യോഗം അനുശോചിച്ചു. സമിതി പ്രസിഡന്റ് രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പളനി ആചാരി,കൺവീനർ രവീന്ദ്രനാഥൻ നായർ, വൈസ് പ്രസിഡന്റ് കെ.സി.മനോഹരൻ നായർ, കമ്മിറ്റിയംഗം വി.എൻ.കുട്ടപ്പൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.