തിരുവല്ല: ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്ക് തലയടിച്ചു വീണ് യുവതിക്ക് ഗുരുതരപരിക്ക്. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (37)നാണ് പരിക്കേറ്റത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു സംഭവം. നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി. സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ് ഫോമിലേക്ക് വീഴുകയായായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ജിൻസി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.