പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം നാളെ വൈകിട്ട് 3ന് പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ 117 യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി രാജു അപ്‌സര മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി കണ്ണൂർ, കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ, തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, കാസർകോട് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ ഭാരവാഹികളായ എ.ജെ. ഷാജഹാൻ, കൂടൽ ശ്രീകുമാർ, ആർ. അജയകുമാർ, ടി. ടി. അഹമ്മദ്, വി.എസ്. ഷെജീർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.