പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംഘടിപ്പിക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും ആലുംമൂട് കുടുംബശ്രീ ഹാളിൽ 30 ന് നടക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യും. കുരുമുളക്, ഹൈബ്രിഡ് പപ്പായ, പച്ചക്കറി എന്നിവയുടെ തൈകളും, പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്യും.