തിരുവല്ല: മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബി.എ പൊളിറ്റിക്കൽ സയൻസിൽ നാലാം റാങ്ക് നേടിയ എസ്. മാളവികയെ മതിൽഭാഗം എൻ.എസ്.എസ്. കരയോഗം ഭരണസമിതി ആദരിച്ചു. ശ്രീകുമാർ മാവേലിമഠം കാഷ് അവാർഡ് നൽകി. ആർ.പി.ശ്രീകുമാർ, ശ്രീകുമാർ, ജിതീഷ് കുമാർ, സി.കെ.വിശ്വനാഥൻ, രാജശേഖരൻ എന്നിവർ പങ്കെടുത്തു. കരയോഗം പ്രസിഡന്റ് ശ്രീകുമാറിന്റെയും ശ്രീദേവിയുടെയും മകളാണ് മാളവിക.