തിരുവല്ല : നഗരസഭയിൽ ജൂലായ് ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമഗ്രികളുടെ ഉത്പാദനവും വിൽപനയും ഉപയോഗവുമാണ് നിരോധിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കിയിരുന്നില്ല. കൊവിഡിലെ ഇളവുകൾ ഇനിമുതൽ അനുവദിക്കില്ല. പ്ലാസ്റ്റിക് ഉപയോഗിച്ചുളള മാലിന്യ ശേഖരണബാഗുകൾ, കൊടി, തോരണം, സ്‌ട്രോ, പ്ലേറ്റ്, കപ്പ്, സ്പൂൺ, ഇലകൾ, പി.വി.സി. ഫ്ളക്‌സുകൾ തുടങ്ങിയവ നിരോധിച്ചവയിൽപ്പെടും. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നവരുടെ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്നും മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.